ബിഎംടിസി ബസ് റൂട്ട് ഗൂഗിള്‍ മാപ്പില്‍

ബസ്സിന്റെ റൂട്ട്, സമയക്രമം തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ ലഭ്യമാകും. ഇന്ത്യയിലാദ്യമായിട്ടാണ് ഗൂഗിള്‍ ട്രാന്‍സിറ്റ് ബസ്സുകളുമായി സഹകരിച്ച് ഇത്തരത്തിലൊരു സംരംഭം തുടങ്ങിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ വജ്ര, വായു വജ്ര, ബിഗ് 10 ബസ്സുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. തുടര്‍ന്ന് മറ്റു ബസ്സുകളിലേക്കും സംവിധാനം വിപുലപ്പെടുത്തും.
ഒരു കമ്പ്യൂട്ടറോ മൊബൈല്‍ഫോണോ ഉള്ളവര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. സൗജന്യമായാണ് ഇതു ലഭ്യമാകുക.
യാത്രകള്‍ നേരത്തേക്കൂട്ടി പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മാപ്പുകള്‍ വളരെ സൗകര്യപ്രദമാകും. യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേയ്ക്ക ഏതെല്ലാം റൂട്ടുകള്‍ ഉണ്ടെന്നുള്ള കാര്യവും ഗൂഗിള്‍ മാപ്പ് കാണിച്ചുതരും.
റൂട്ട് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആ റൂട്ടില്‍ പോകുന്ന വജ്ര, വായു വജ്ര ബസ്സുകള്‍ ഏതെല്ലാമെന്ന് വിവരം ലഭിക്കും. തുടര്‍ന്ന് ബസ്സുകളുടെ സമയം, യാത്രാദൂരം എന്നിവയെക്കുറിച്ചുള്ള വിവരവും ലഭിക്കും.












Click it and Unblock the Notifications