Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന്റെ ആത്മഹത്യ: രാഖിക്കെതിരെ കേസ്

Rakhi Savanth
ലഖ്‌നൊ: റിയാലിറ്റി ഷോയിലെ അപമാനകരമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ബോളിവുഡ് താരം രാഖി സാവന്തിനെതിരെ പൊലീസ് കേസെടുത്തു.

രാഖി കാ ഇന്‍സാഫ് എന്ന റിയാലിറ്റി ഷോയ്ക്കിടെ അവതാരകയായ രാഖി അപമാനിച്ചതിന്റെ വിഷമത്തില്‍ ലക്ഷ്മണ്‍ അഹിവാര്‍ എന്ന യുവാവാണ് ജീവനൊടുക്കിയത്. ലക്ഷ്മണിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്ന് ഝാന്‍സി പൊലീസാണ് രാഖിയ്‌ക്കെതിരെ കേസെടുത്തരിയ്ക്കുന്നത്.

ഒക്ടോബര്‍ 23ന് സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ രാഖി കഠിനമായി അപമാനിച്ചതിനെ തുടര്‍ന്ന് യുവാവ് വിഷാദരോഗത്തിനടിമപ്പെട്ടുവെന്നും ആളുകളോട് സംസാരിക്കാനോ ഭക്ഷണം പോലും കഴിയ്ക്കാനോ പറ്റാത്ത അവസ്ഥയില്‍ എത്തുകയും ചെയ്തുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. നവംബര്‍ 9ന് ലക്ഷ്മണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യം മോശമായതിനെ തുടര്‍ന്ന് 11ഓടെ മരിയ്ക്കുകയായിരുന്നു.

ലക്ഷ്മണിന്റെ വിവാഹജീവിതത്തിലുള്ള പ്രശ്‌നങ്ങള്‍ ഷോയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങള്‍ അതില്‍ പങ്കെടുത്തതെന്ന് ലക്ഷ്മണിന്റെ ബന്ധുവായ ബല്‍ബീര്‍ പറഞ്ഞു. ഷോ നടക്കുന്നതിനിടെ രാഖി ലക്ഷ്മണിനെ അപമാനിക്കുകയും വ്യക്തമായ ഒരു തെളിവില്ലാതെ പുരുഷനല്ലെന്ന് വരെ പറഞ്ഞ് ആത്മവിശ്വാസം കെടുത്തുകയും ചെയ്തുവെന്ന് ലക്ഷ്മണിന്റെ അമ്മ പൊലീസിന് നല്‍കിയ പരാതിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+