സോണിയക്കെതിരെ ആരോപണം: സുദര്‍ശനെതിരെ കേസ്
ജയ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ആര്‍എസ് എസ് മുന്‍ അധ്യക്ഷന്‍ കെഎസ് സുദര്‍ശനനെതിരേ കേസെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുരേഷ് മിശ്ര സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിര്‍ദേശ പ്രകാരമാണു കേസ്. ജയ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണു നിര്‍ദേശം നല്‍കിയത്.
ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകം ആസൂത്രണം ചെയ്തത് സോണിയയാണെന്നും അവര്‍ സിഐഎ ഏജന്റാണെന്നും സുദര്‍ശന്‍ ആരോപിച്ചിരുന്നു.
സുദര്‍ശന്റെ പ്രസ്താവനക്കെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications