ലാവലിനിലേക്ക് വയലാര്‍ രവിയുടെ പേര് വലിച്ചിഴക്കരുത്

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കെ മുരളീധരന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുരളീധരന്റെ തിരിച്ചുവരവിന് തടസ്സം കെപിസിസി പ്രമേയമാണെങ്കില്‍ അത് പുനഃപരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ലാവലിന്‍ കേസ് അന്വേഷണസംഘത്തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ മാറ്റിയത് കേരളത്തില്‍ നിന്നുള്ള, ചെന്നൈ ബന്ധമുള്ള ഒരു കേന്ദ്രമന്ത്രി ഇടപെട്ടാണെന്ന് മുഖ്യസാക്ഷി ദീപക് കുമാര്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇതില്‍ പങ്കുള്ളതായി അദ്ദേഹം ആരോപിച്ചിരുന്നു. ഈ മന്ത്രിയും ഉദ്യോഗസ്ഥനും വയലാര്‍ രവിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണെന്ന് ആരോപിച്ച് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications