ഏറ്റുമുട്ടല്‍ വിദഗ്ധന്‍ 15കാരിയെ പീഡിപ്പിച്ചു
മുംബൈ: ബലാത്സംഗക്കേസിലകപ്പെട്ടതിനെ തുര്‍ന്ന് മുംബൈ പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ ഒളിവില്‍. അമ്പതോളം പേരെ ഏറ്റുമുട്ടലിലൂടെ വധിച്ച അരുണ്‍ ബോറുദെയാണ് 15കാരിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്നത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ പേര് ഉയര്‍ന്നുവന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അരുണിനോട് ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയാറാവാതെ ഇയാള്‍ ഒളിവില്‍പ്പോകുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. പീഡനത്തിന് പുറമെ താന്‍ വേശ്യാവൃത്തിയ്ക്കും പ്രേരിപ്പിയ്ക്കപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു. അരുണ്‍ ഏറെക്കാലം തന്നെ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച ശാന്താഭായി ഗെയ്ക്ക്‌വാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍പ്പോയ അരുണിനെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications