കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌യുവി ഉപയോഗം ക്രിമിനല്‍ കുറ്റം: ജയറാം രമേഷ്

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: കടുത്ത അന്തരീഷ മലിനീകരണത്തിന് ഇടയാക്കുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളു(എസ്‌യുവി)കള്‍ ഇന്ത്യന്‍നിരത്തുകളില്‍ ഓടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി ജയറാം രമേഷ്.

താരതമ്യേന കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന ഇത്തരം വാഹനങ്ങള്‍ വന്‍തോതിലാണു പ്രതിദിനം റോഡിലിറങ്ങുന്നത്. ലക്ഷങ്ങള്‍ മുടക്കി സമ്പന്നര്‍ വാങ്ങുന്ന ബിഎംഡബ്ല്യു, ബെന്‍സ്, ഹോണ്ട തുടങ്ങിയ കാറുകള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ചാണ് ഓടിക്കുന്നത്. കൃഷിക്കാര്‍ക്കും മറ്റും സബ്‌സിഡിയുടെ ഗുണഫലം കിട്ടുന്ന തരത്തില്‍ ഇന്ധന നയത്തില്‍ കാതലായ മാറ്റം വരുത്തണം.

ഐക്യരാഷ്ട്ര സഭ ദില്ലിയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആളുകളോട് ഏതെങ്കിലും മോഡല്‍ കാറുകള്‍ വാങ്ങരുതെന്നു പറയാനാകില്ല. എന്നാല്‍ സബ്‌സിഡി ഡീസല്‍ ഉപയോഗിച്ചുള്ള ആഡംബരത്തിനു പിഴ ഈടാക്കാന്‍ കഴിയുമെന്നും ജയ്‌റാം രമേഷ് പറഞ്ഞു.

English summary
Environment minister Jairam Ramesh today said the use of sports utility vehicles and BMWs in India was criminal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X