Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി തെറ്റ് ഏറ്റുപറയണം: കുഞ്ഞാലിക്കുട്ടി

PK Kunjalikutty
കോഴിക്കോട്: മുന്‍ മന്ത്രി ടി.ശിവദാസ മേനോന്റെ മകളുടെ വീടാക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിലെ തെറ്റ് ഏറ്റുപറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയാറാകണമെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.

യുഡിഎഫിനു മലപ്പുറം ജില്ലയില്‍ ലഭിച്ച വിജയത്തില്‍ മുസ്ലിം ലീഗിനുള്ള ഹുങ്കാണ് ആക്രമണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവര്‍തന്നെ സംഘര്‍ഷമുണ്ടാക്കി അതു മറ്റുള്ളവരുടെ തലയില്‍ ചാരി രാഷ്ട്രീയ ഭിന്നതയുണ്ടാക്കി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്-കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

സംസ്ഥാനത്തെ പല അക്രമ സംഭവങ്ങളും ഇതുപോലെയാണ്. ലീഗ് നേടിയ വലിയ വിജയത്തിനു കളങ്കം ചാര്‍ത്താന്‍ ഈ സംഭവങ്ങള്‍ സിപിഎം സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുകയായിരുന്നു.

കേരളത്തില്‍ എല്ലാ പാര്‍ട്ടിക്കാരും സിപിഎമ്മിന്റെ അക്രമത്തിന് ഇരയാകുന്നുണ്ട്. എതിര്‍പക്ഷത്തുള്ളവരെ കിട്ടിയില്ലെങ്കില്‍ പാവപ്പെട്ട സിപിഐക്കാരെ തല്ലും എന്നതാണ് രീതി. കയ്യൂക്കു കൊണ്ട് എല്ലാക്കാലത്തും കാര്യം നേടാമെന്നു സിപിഎം കരുതേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+