കെവി തോമസ് പ്രസ്താവന തിരുത്തണമെന്ന് നിര്‍ദ്ദേശം

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തോമസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.
മാരക വിഷം കലര്‍ന്ന കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ എവിടെയും ദോഷം ചെയ്തിട്ടില്ലെന്നായിരുന്നു കാസര്‍ക്കോട്ട് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ കെ.വി.തോമസ് പറഞ്ഞത്.
എന്‍ഡോസള്‍ഫാന്‍ മൂലമല്ല കാസര്‍ക്കോട്ട് വ്യാപക രോഗങ്ങളും മരണവുമുണ്ടാകുന്നതെന്നാണ് കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ കെ.വി.തോമസ് ന്യായീകരിക്കുകയായിരുന്നു.
അതിന് മുമ്പ് സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെ കേന്ദ്രസര്‍ക്കാര്‍ അനൂകൂലിച്ചതിലെ വിവാദം കെട്ടടങ്ങിയിട്ടുമില്ല.
എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കണമെന്ന് ഭൂരിപക്ഷം രാജ്യങ്ങളും ആവശ്യപ്പെട്ട യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ നിരോധത്തിനെതിരെയാണ് നിലപാട് സ്വീകരിച്ചത്.
ഇതിനു തുടര്‍ച്ചയായാണ് മന്ത്രി കെ.വിതോമസും വിനാശകാരിയായ കീടനാശിനിക്ക് അനുകൂലമായി രംഗത്തുവന്നത്. എന്നാല്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു.












Click it and Unblock the Notifications