മകളെ തീകൊളുത്തി കൊന്ന് യുവതി ജീവനൊടുക്കി
തിരുവനന്തപുരം: ഭര്‍ത്താവിന്റെ ശല്യം സഹിയ്ക്കാന്‍ വയ്യാതെ വീട്ടമ്മ മകളെ തീ കൊളുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
മണക്കാട് യമുനാ നഗര്‍ രണ്ടാം സ്ട്രീറ്റിലെ താമസക്കാരായ ബിന്ദു (36), മകള്‍ ഗോപിക (13) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. വീടിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന വീട്ടുടമസ്ഥനാണ് ഇവരെ മരിച്ച നിലയില്‍ കണ്ട് വിവരം പൊലീസിനെ അറിയിച്ചത്.
നാഗര്‍കോവില്‍ സ്വദേശിയായ ചന്ദ്രനാണ് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ്. ഇയാള്‍ കുറേനാള്‍ ഗള്‍ഫിലായിരുന്നു. ഒരു വര്‍ഷം മുമ്പ് മടങ്ങിവന്നത്. ചന്ദ്രന്‍ മദ്യപിച്ച് ബഹളം വയ്ക്കുന്നതും ജോലിക്ക് പോകാത്തതും വീട്ടില്‍ സ്ഥിരം വഴക്കിനിടയാക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പത്തു ദിവസം മുമ്പ് ഇയാള്‍ നാഗര്‍കോവിലില്‍ ജോലിക്ക് പോകുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. മൊബൈലില്‍ വിളിച്ചാല്‍ കിട്ടുന്നുമില്ല.












Click it and Unblock the Notifications