ചൈനീസ് കപ്പല്‍ അറബിക്കടലില്‍ റാഞ്ചി
ബെയ്ജിങ്: 29 ചൈനീസ് നാവികരുള്ള ചരക്കുകപ്പല്‍ അറബിക്കടലില്‍ വെച്ച് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിങ്‌ബോ ഹോങ്യാന്‍ കമ്പനിയുടെ യുവാന്‍ സിയാങ് എന്ന കപ്പലാണ് റാഞ്ചിയിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ റാഞ്ചിയത്. സൊമാലിയയിലേക്കാണ് കപ്പല്‍ തട്ടിക്കൊട്ടുപോയതെന്ന് കൊള്ളക്കാര്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്.
കപ്പലുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ഉടമകള്‍ അറിയിച്ചു. അറബിക്കടലില്‍ ചൈനീസ് നേവിയുടെ നിരീക്ഷണക്കപ്പലുകള്‍ ഉള്ള മേഖലയ്ക്കു പുറത്താണു സംഭവം.












Click it and Unblock the Notifications