കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ തമാശയെഴുതി; കൗണ്‍സിലര്‍ ജയിലിലായി

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ തമാശയെഴുതിയ ബ്രിട്ടനിലെ ഒരു കൗണ്‍സിലര്‍ക്ക് തടവുശിക്ഷ.

യാഥാസ്ഥിതിക കക്ഷി അംഗമായ കൗണ്‍സിലര്‍ ഗാരേത്ത് കോംപ്ടണിനാണ് ട്വിറ്റര്‍ തമാശ വിനയായത്. ഇദ്ദേഹത്തെ പാര്‍്ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ബിബിസി റേഡിയോയില്‍ ഇറാനില്‍ സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നത് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും അവകാശമില്ലെന്നു മുസ്ലിം പത്രപ്രവര്‍ത്തക യാസ്മിന്‍ അലിബായ് ബ്രൌണ്‍ അഭിപ്രായപ്പെട്ടതിനെക്കുറിച്ചുള്ള കമന്റാണ് ഗാരേത്തിനെ ജയിലിലില്‍ എത്തിച്ചത്.

ബ്രൗണിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഗാരേത്ത ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: 'യാസ്മിന്‍ അലിബായ് ബ്രൌണിനെ ദയവായി ആരെങ്കിലും കല്ലെറിഞ്ഞു കൊല്ലുമോ? അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഞാനും മനുഷ്യാവകാശ സംഘടനയോട് അക്കാര്യം പറയുകയില്ല. ഇത് വന്‍ വിവാദമായി മാറുകയും ഗാരേത്ത കുരുക്കിലാവുകയുമായിരുന്നു

English summary
A British local government councillor was arrested after posting a Twitter message saying that a Muslim female journalist should be stoned to death, police said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X