കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌യുവി: ജയറാമിനെതിരെ ജര്‍മ്മനി

  • By Ajith Babu
Google Oneindia Malayalam News

Jairam Ramesh
ദില്ലി: രാജ്യത്ത് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍(എസ്‌യുവി) ഉപയോഗിക്കുന്നതു ക്രിമിനല്‍ കുറ്റമായി കാണേണ്ടതാണെന്ന പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ പ്രസ്താവനയ്‌ക്കെതിരേ ജര്‍മനി രംഗത്ത് വന്നു.

പ്ര്മുഖ ജര്‍മ്മന്‍ വാഹന നിര്‍മാണ കമ്പനികളായ ബിഎംഡബ്ല്യു, ബെന്‍സ് എന്നീ കമ്പനികളുടെ പേര് എടുത്തു പറഞ്ഞുള്ള മന്ത്രിയുടെ വിമര്‍ശനത്തെത്തുടര്‍ന്നാണ് എതിര്‍പ്പുമായി ജര്‍മനി എത്തിയത്.

ജര്‍മന്‍ വാഹന സാങ്കേതിക വിദ്യ ഏറെ മുന്നിലാണെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ജര്‍മന്‍ വാഹന വ്യവസായ മേഖല ഉപയോഗിക്കുന്നതെന്നും ജര്‍മന്‍ അംബാസഡര്‍ തോമസ് മത്സേക്ക് പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഖേദകരമാണെന്നും തോമസ് മത്സേക്ക് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞദിവസം ദില്ലിയില്‍ ഐക്യരാഷ്ട്ര സഭാ നടത്തിയ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് കര്‍ഷകരാരും എസ്‌യുവികള്‍ കൊണ്ടു നടക്കുന്നില്ലെന്നും ഇവയുടെ ഉപയോഗം കുറയ്ക്കാനായി റോഡിലിറക്കിയാല്‍ പിഴ ചുമത്തണമെന്നും ജയറാം രമേശ് പറഞ്ഞത്.

English summary
Following Environmental Minister Jairam Ramesh"s claim that riding heavy cars, especially the Sports Utility Vehicles (SUVs) is a crime in India and it should stay off roads, auto mobile industry reacted strongly against Jairam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X