മധുകോഡയുടെ നൂറുകോടിയുടെ സ്വത്ത് കണ്ടുകെട്ടും

കോഡയ്ക്ക് പുറമേ അനുയായികളായ ബിനോദ് സിന്‍ഹ, സഞ്ജയ് ചൗധരി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടും. സിന്‍ഹയിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ചൗധരി വിദേശത്തേക്ക് കടന്നുകളഞ്ഞു.
ഇതേ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 200 കോടിയുടെ വസ്തുവകകള്‍ കണ്ടെടുത്തിരുന്നു. ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വസ്തുക്കളാണ് നേരത്തെ കണ്ടെടുത്തത്. ഇത്തവണ മഹാരാഷ്ട്രയടക്കും വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തുമെന്ന് വിവരമുണ്ട്.
കേസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ വസ്തുവകകള്‍ മുദ്രപതിച്ച ശേഷം വില്‍ക്കാനോ കൈമാറാനോ കഴിയാത്ത വിധം നടപടി സ്വീകരിയ്ക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications