സികെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

അനാരോഗ്യത്തെ തുടര്‍ന്ന് വെളിയം ഭാര്‍ഗ്ഗവന്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണിത്. സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന വെളിയത്തിന്റെ അഭ്യര്‍ഥന സംസ്ഥാന എക്‌സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും അംഗീകരിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമാണു ചന്ദ്രപ്പന്‍.
യോഗം കഴിഞ്ഞ് പുറത്തേക്ക് വന്ന വെളിയത്തോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ അദ്ദേഹം കൂടുതലൊന്നും പറയാന്‍ തയ്യാറായില്ല. 'ഞാന്‍ ഒഴിഞ്ഞു, വേറെ ആള്‍ വന്നു' എന്നു മാത്രമായിരുന്നു വെളിയം പ്രതികരിച്ചത്. തീരുമാനം ഏകകണ്ഠമായാണോ എന്ന ചോദ്യത്തിന് ഏകകണ്ഠമായിരുന്നു എന്ന് വെളിയം മറുപടി നല്‍കി. തുടര്‍ന്ന് അദ്ദേഹം കൂടുതല്‍ സംസാരിക്കാതെ കാറിലേക്ക് കയറി.
വെളിയം ഭാര്‍ഗ്ഗവന്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും പകരം ചന്ദ്രപ്പനോ ഇസ്മയിലോ സെക്രട്ടറിയാവുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications