എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് വയലാര്‍ രവി

വിഷമരുന്ന് പൂര്‍ണമായും നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വയലാര്‍ രവി പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സമയമെടുക്കുമെന്നതിനാല്‍ നിരോധനം നീക്കേണ്ട കാര്യമില്ല. കെവി തോമസ് ഇക്കാര്യത്തെക്കുറിച്ച് വേണ്ടത്ര അറിയാതെയാകാം പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ഡിസിസി സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം എന്‍ഡോസള്‍ഫാനെ അനുകൂലിച്ച് സിഐടിയു നേതാവ് എം ഗംഗാധരന്‍ രംഗത്തെത്തി. എന്‍ഡോസള്‍ഫാന്‍ തളിയ്ക്കുന്നതല്ല കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇത് എവിടെ വേണെമെങ്കിലും പറയാമെന്നും ഗംഗാധരന്‍ കാസര്‍കോട്ട് പറഞ്ഞു.
എന്നാല്‍ ഗംഗാധരന്റെ പ്രസ്താവന സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സിഐടിയു നേതാവ് എംഎം ലോറന്‍സ് വ്യക്തമാക്കി.












Click it and Unblock the Notifications