Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്‌ലിന്‍: പ്രതികരിക്കാനില്ലെന്ന് വയലാര്‍ രവി

Vayalar Ravi
തൊടുപുഴ: ലാവലിന്‍ കേസ്സില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. തൊടുപുഴയില്‍ കെസിവൈഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വിവാദത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. വഴിയേ പോകുന്നവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ല. ആരോപണം ഉയര്‍ത്തിയവരോടാണ് അതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടത്. ആരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്? കേരളത്തില്‍ നിന്ന് ആറ്‌പേര്‍ കേന്ദ്രമന്ത്രിമാരായുണ്ടല്ലോ. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല.

രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും ഇക്കാര്യത്തില്‍ ആരോപണം ഉന്നയിച്ചാല്‍ മറുപടി പറയാം. ലാവലിന്‍ കേസില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പേരു വലിച്ചിഴയ്ക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണെന്നു കെപിസിസി വക്താവ് എംഎം ഹസന്‍ കൊച്ചിയില്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ വയലാര്‍ രവിക്കു പങ്കില്ല. വയലാര്‍ രവിയുടെ രാഷ്ട്രീയ പാരമ്പര്യം ജനങ്ങള്‍ക്കറിയാമെന്നും ദുരുദ്ദേശ്യത്തോടെയുള്ള ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+