6 ദിവസം കൊണ്ട് ചൈനയില്‍ 15 നില ഹോട്ടല്‍

ഭൂകമ്പത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. ശബ്ദമലിനീകരണം തടയുന്നതും താപരോധ ശേഷിയുള്ളതുമാണ് മുറികള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുള്ള സാമഗ്രികള്‍. നേരത്തെ ഫാക്ടറിയില്‍ തയ്യാറാക്കിയ സാമഗ്രികള്‍ കൂട്ടിച്ചേര്‍ത്താണ് കെട്ടിടം നിര്‍മിച്ചിരിയ്ക്കുന്നത്. സമയവും പണവും ലാഭിയ്ക്കാമെന്നതിന് പുറമെ സാധാരണ നിലയില്‍ കെട്ടിടം നിര്‍മിയ്ക്കുമ്പോഴുണ്ടാവുന്ന മാലിന്യങ്ങളും ഇതിലൂടെ ഒഴിവാക്കാന്‍ കഴിഞ്ഞു.
തൊഴിലാളികള്‍ 24 മണിക്കൂറും കഠിനമായി പണിയെടുത്താണ് ഹോട്ടല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അല്പസമയം മാത്രം വിശ്രമം. ആഹാരവും, വെള്ളവും, താമസ സൗകര്യവുമൊക്കെ അധികൃതര്‍ ഒരുക്കി കൊടുത്തിരുന്നു.












Click it and Unblock the Notifications