ഫ്രഞ്ച് പ്രധാനമന്ത്രി രാജിവെച്ചു

വിവാദ പെന്‍ഷന്‍ പരിഷ്‌കരണ പദ്ധതി പാസാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണു രാജി. പുതിയ മന്ത്രിസഭയില്‍ 16 മന്ത്രിമാര്‍ ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. ഇപ്പോഴത്തെ മന്ത്രിസഭയില്‍ 26 പേരുണ്ടായിരുന്നു. തിങ്കളാഴ്ച്ച പുതിയ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിക്കാനാണ് സാധ്യത.
18 മാസത്തിനു ശേഷമെത്തുന്ന തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കോസിയുടെ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പെന്‍ഷന്‍ പരിഷ്‌കരണ ബില്‍ വിവാദങ്ങളെ തുടര്‍ന്ന് മങ്ങലേറ്റ തന്റെ പ്രതിച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കോസി.












Click it and Unblock the Notifications