16 സ്ത്രീകളെ കൊന്നയാളെ ഇറാനില്‍ തൂക്കിക്കൊന്നു
തെഹ്‌റാന്‍: ഇറാനില്‍ നാലു വര്‍ഷത്തിനിടെ 16 സ്ത്രീകളെ കൊലപ്പെടുത്തിയ ആളെ തൂക്കിക്കൊന്നു.
തെക്ക് പടിഞ്ഞാറന്‍ നഗരമായ അഹ്‌വാസിലാണ് പരമ്പരക്കൊലയാളിയായ ഫരീദ് ബഹ്‌ലാവിയെ തൂക്കിക്കൊന്നത്. 2004 മുതല്‍ 2008വരെയുള്ള കാലയളവിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്.
സ്ത്രീകളോടുള്ള വെറുപ്പ് മൂലമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ബഹ്‌ലാവി വിചാരണയില്‍ മൊഴി നല്‍കിയിരുന്നു.
ഇയാളെ തൂക്കിക്കൊന്നതോടെ ഇറാനില്‍ വിവിധ കുറ്റങ്ങള്‍ക്ക് ഇക്കൊല്ലം വധശിക്ഷ നല്‍കിയവരുടെ എണ്ണം 144 ആയി. കൊലപാതകം, മയക്കുമരുന്ന് വ്യാപാരം, ആയുധമേന്തിയുള്ള കവര്‍ച്ച തുടങ്ങിയവയെല്ലാം ഇറാനില്‍ വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റങ്ങളാണ്.












Click it and Unblock the Notifications