പവര്‍ഗ്രിഡ് എഫ്‍പിഒ നവംബര്‍ 23ന് ലിസ്റ്റ് ചെയ്യും
മുംബൈ: ഈയിടെ നടന്ന പവര്‍ ഗ്രിഡ് എഫ്‍പിഒ യിലെ ഓഹരികള്‍ നവംബര്‍ 23 ന് ബോംബെ, ദേശിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എസ് കെ ചതുര്‍വേദിയാണ് ഇത് ഒരു ഇന്റര്‍വ്യൂവില്‍ അറിയിച്ചത്. 170 കോടി ഡോളര്‍ ആണ് പൊതു വിപണിയില്‍ നിന്ന് കമ്പനി സ്വരൂപിച്ചത്.
ചെറുകിട നിക്ഷേപകര്‍ക്ക് 85.5 രൂപയ്ക്ക് പവര്‍ഗ്രിഡ് ഓഹരി കിട്ടും. വിദേശ നിക്ഷേപകരും ഈ ഓഹരിയില്‍ വന്‍ താല്പര്യം കാണിച്ചിരുന്നു. വിദേശ നിക്ഷേപകര്‍ക്ക് നടത്താവുന്നതിന്റെ 18 മടങ്ങ് നിക്ഷേപമാണ് ഉണ്ടായത്. ആകെ 14 ഇരട്ടിയാണ് നിക്ഷേപം നടന്നത്. അതുകൊണ്ട് തന്നെ അപേക്ഷിച്ച എല്ലാപേര്‍ക്കും ഓഹരി ലഭിയ്ക്കാന്‍ സാദ്ധ്യതയില്ല.












Click it and Unblock the Notifications