Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി വിപണിയില്‍ ചെറിയ ഉണര്‍വ്

മുംബൈ: ശനിയാഴ്ച കൂപ്പു കുത്തിയ ഇന്ത്യന്‍ ഓഹരി വിപണി നവംബര്‍ 15 തിങ്കളാഴ്ച ചെറിയ ഉണര്‍വ് കാണിച്ചു. ഏകദേശം 0.7 ശതമാനമാണ് സെന്‍സെക്സ്, നിഫ്ടി ഓഹരി സൂചിക തിങ്കളാഴ്ച കയറിയത്.

സെന്‍സെക്സ് 20,309.69 (152.80)
നിഫ്ടി 6,121.60 (49.95)

കഴിഞ്ഞ ആഴ്ചയില്‍ രണ്ട് ദിവസം തുടര്‍ച്ചയായാണ് വിപണി താണത്. വെള്ളിയാഴ്ച വന്‍ പതനമായിരുന്നു സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ വിപണി ചാഞ്ഞും ചരിഞ്ഞുമായിരുന്നു. രാവിലെ മുഴുവന്‍ താഴോട്ടായിരുന്നെന്നതായിരിയ്ക്കും കൂടുതല്‍ ശരി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിപണി ചെറിയ ഉണര്‍വ് കാണിച്ചു. അവസാന മണിയ്ക്കൂറിലാണ് കാര്യമായ കയറ്റം ആരംഭിച്ചത്.

ഓഹരി വിപണിയില്‍ വന്‍ തുകകള്‍ നിക്ഷേപിച്ച് ലാഭം എടുക്കാന്‍ നിയോഗിയ്ക്കപ്പെട്ട ഫണ്ട് മാനേജര്‍മാര്‍ ഇപ്പോഴും വിപണിയില്‍ നിക്ഷേപം തുടരുകയാണ്. ഇന്ത്യയിലെ ഉല്പന്ന ഉപഭോഗം കുറഞ്ഞിട്ടില്ലെന്നതാണ് ഇതിന് കാരണം.

എന്നാല്‍ യൂറോപ്പിലെ വായ്പാ പ്രശ്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഏപ്പോള്‍ വേണമെങ്കിലും ഒരു ഇറക്കത്തിന് കാരണമാകാമെന്നാണ് വിപണി വിദഗ്ദരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+