എയര്‍ടെല്ലിനെതിരെ നടപടി സ്വീകരിയ്ക്കും: ബച്ചന്‍
ദില്ലി: ഭാരതി എയര്‍ടെല്ലിനെതിരെ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് അമിതാഭ് ബച്ചന്‍, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അമിതാഭ് ബച്ചനുമായി സംസാരിയ്ക്കാന്‍ സൗകര്യം ഒരുക്കും എന്ന് ഈയിടെ കമ്പനി പരസ്യം ചെയ്തിരുന്നു. ഇത് തന്നോട് ആലോചിയ്ക്കാതെ ചെയ്തെന്നാണ് ബച്ചന്‍ പറയുന്നത്.
ഇതിനെതിരെ നടപടി സ്വീകരിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് ബച്ചന്‍ സ്വന്തം ബ്ലോഗില്‍ പറഞ്ഞു. എന്നാല്‍ എയര്‍ടെല്‍ കമ്പനി ഇതിനോട് കാര്യമായി പ്രതികരിച്ചിട്ടില്ല. ബച്ചന്റെ ശബ്ദം മൊബൈലില്‍ ഉപയോഗിയ്ക്കാന്‍ കരാര്‍ ലഭിച്ചിട്ടുള്ള ഇന്‍സൈഡ് ഇന്ത്യ എന്ന കമ്പനിയുമായിട്ടാണ് തങ്ങള്‍ കരാറുണ്ടാക്കിയതെന്നാണ് എയര്‍ടെല്‍ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടത് ഇന്‍സൈഡ് ഇന്ത്യ എന്ന കമ്പനിയാണെന്നാണ് എയര്‍ടെല്‍ പറയുന്നത്.
തന്റെ മുഖം ഒരു ടെലിവിഷന്‍ പരസ്യത്തില്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് എയര്‍ടെലിന് ലീഗല്‍ നോട്ടീസ് അയച്ചതായും ബ്ലോഗില്‍ ബച്ചന്‍ വ്യക്തമാക്കുന്നുണ്ട്.
ബസുമതി അരിയുടെ വിപണനക്കാരായ ലക്ഷ്മി ഫുഡ്സിനെതിരെ സോണി ടെലിവിഷന്‍ നിയമ നടപടി സ്വീകരിയ്ക്കാന്‍ പോവുകയാണ്. സോണിയില്‍ വരുന്ന കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടിയിലെ ബച്ചന്റെ ശബ്ദവുമായി സാമ്യമുള്ള ശബ്ദം പരസ്യത്തിനായി ഈ കമ്പനി ഉപയോഗിച്ചതിനാണ് ഈ കേസ്.
ഈയിടെ സ്വന്തം ശബ്ദം പേറ്റന്റ് ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നതായി ബച്ചന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications