കോടതിയലക്ഷ്യം: എംവി ജയരാന്‍ നേരിട്ട് ഹാജരാവണം
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന കേസില്‍ സിപിഎം നേതാവ് എംവി ജയരാജന്‍ ഈ മാസം 29 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് എകെ ബഷീറും ജസ്റ്റിസ് പിക്യു ബര്‍ക്കത്ത് അലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരമാണ് കേസ് ഡിവിഷന്‍ ബഞ്ചിലേക്ക് വിട്ടത്.
ജയരാജന് എതിരായ നടപടി എങ്ങനെ വേണമെന്നുള്ള തീരുമാനം ചീഫ് ജസ്റ്റിന് വിട്ടുകൊണ്ട് ഹൈക്കോടതി ഫുള്‍ ബഞ്ച് കഴിഞ്ഞമാസം 12ന് വിധിപറഞ്ഞിരുന്നു.
ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. റഹിം നല്‍കിയിരുന്ന ഹര്‍ജിയില്‍ മേലായിരുന്നു നടപടി. വഴിയോര യോഗം നിരോധിച്ചിരുന്ന ഹൈക്കോടതി ഉത്തരവിനെതിരെ പ്രസംഗിയ്ക്കുമ്പോഴായിരുന്നു ജയരാജന്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.












Click it and Unblock the Notifications