രാജ രാജിവെയ്ക്കുന്ന നാലാമന്‍

അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയെന്ന ചീത്തപ്പേരും രാജയ്ക്ക് സ്വന്തം. ഐപിഎല്‍ വിവാദത്തെത്തുടര്‍ന്നു രാജി സമര്‍പ്പിച്ച ശശി തരൂരാണ് ആദ്യത്തെയാള്‍. ഇരുവരും ദക്ഷിണേന്ത്യക്കാരെന്നത് മറ്റൊരു യാദൃശ്ചികത.
ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മണിക്കൂറുകള്‍ക്കകം ലോക്‌സഭ സ്പീക്കറാകാന്‍ മീരാ കുമാര്‍ രാജി നല്‍കിയതായിരുന്നു രണ്ടാം യുപിഎ മന്ത്രിസഭയിലെ ആദ്യരാജി. കഴിഞ്ഞ ആഴ്ച മഹരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട ഉടനെ പൃഥിരാജ് ചവാനും രാജി നല്‍കി.












Click it and Unblock the Notifications