കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമറിനും ജയപ്രദയ്ക്കും ആശ്വാസം

  • By Ajith Babu
Google Oneindia Malayalam News

Amar Sing and Jayaprada
ദില്ലി: പാര്‍ട്ടി വിപ്പ് ലംഘിച്ച സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എംപിമാരായ അമര്‍സിങ്ങിനും ജയപ്രദയ്ക്കുമെതിരേ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടികളെടുക്കേണ്ടതില്ലെന്നു സുപ്രീംകോടതി.

ഭരണാഘടനാ ബഞ്ചിന്റെ അഭിപ്രായം തേടിയ ശേഷമാണ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചിന്റെ വിധി. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ക്ക് അതേ പാര്‍ട്ടിയുടെ വിപ്പ് ബാധകമല്ലെന്നു കോടതി വ്യക്തമാക്കി.

അമര്‍സിങ്ങിനെയും ജയപ്രദയെയും സമാജ്‌വാദി പാര്‍ട്ടി 2009 ഫെബ്രുവരി 2നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഇരുവരും എംപിസ്ഥാനം രാജിവെയ്ക്കാന്‍ തയാറായില്ല.

ഇതിനിടെ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് ഇരുവരും വോട്ട് ചെയ്തു. ബില്ലിനെ സമാജ്‌വാദി പാര്‍ട്ടി എതിര്‍ക്കുകയും പാര്‍ട്ടി അംഗങ്ങള്‍ക്കു വിപ്പ് നല്‍കുകയും ചെയ്തു.

ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തതോടെ അമറും ജപ്രദയും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടികളെടുക്കുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X