കുട്ടികള്‍ അധ്യാപകന് അശ്ലീല എംഎംഎസ് അയച്ചു
കൊല്‍ക്കത്ത: അധ്യാപകന് അശ്ലീല എംഎംഎസുകള്‍ അയച്ച വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ താക്കീത് ചെയ്തതായി ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കല്‍ക്കത്തയിലെ സാള്‍ട് ലേകിലുള്ള ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. ഒരേ സമയം പല നമ്പറുകളില്‍ നിന്നായിട്ടാണ് അധ്യാപകന് അശ്ലീല എംഎംഎസുകള്‍ വന്നത്.
തുടര്‍ന്ന് ഓരോ നമ്പറിലേയ്ക്കും കാര്യം പൊലീസില്‍ പരാതിപ്പെടുമെന്ന് അധ്യാപകന്‍ എസ്എംഎസുകള്‍ അയച്ചപ്പോള്‍ അരുതെന്നും തങ്ങള്‍ തമാശയ്ക്ക് ചെയ്തതാണെന്നുമായിരുന്നു കുട്ടികളുടെ മറുപടി.
നാല് കുട്ടികളാണ് സെക്കന്റുകള്‍ വ്യത്യാസത്തില്‍ അധ്യാപകന് അശ്ലീല സന്ദേശം അയച്ചത്. സംഭവത്തിന് പിന്നില്‍ കുട്ടികളാണെന്ന് മനസ്സിലാക്കിയ അധ്യാപകന്‍ കാര്യം പൊലീസില്‍ അറിയിക്കാതെ സ്‌കൂള്‍ അധികൃതരെ അറിയിച്ചു.
തുടര്‍ന്ന് അധികൃതര്‍ വിളിച്ച് ചോദ്യം ചെയ്ത്‌പ്പോള്‍ അധ്യാപകനെ കളിപ്പിക്കാമെന്ന് കരുതി തമാശ ചെയ്തതയാണെന്നാണായിരുന്നു കുട്ടികളുടെ മറുപടി. പിന്നീട് കുട്ടികളെക്കൊണ്ട് അധ്യാപകനോട് മാപ്പു പറയിക്കുകയും ചെയ്തു. സ്‌കൂളിന്റെ പേരോ, അധ്യാപകന്റേയോ കുട്ടികളുടേയോ പേരുവിവരങ്ങളോ ലഭ്യമല്ല.












Click it and Unblock the Notifications