ലോഡ്ജില്‍ ദന്പതികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
ഇടുക്കി: മക്കള്‍ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭാര്യയും ഭര്‍ത്താവും കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യത്ക്ക് ശ്രമിച്ചു.
പത്തനംതിട്ട സ്വദേശി നിവാസ്(32), ഭാര്യ ഷൈനി(28) എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഇവരുടെ രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. രണ്ടു പേരുടെയും ഇരു കൈകളിലെ ഞരമ്പുകളും മുറിച്ച നിലയിലാണ്.
പുലര്‍ച്ചെ ഒരു മണിയോടെ ലോഡ്ജ് നടത്തിപ്പുകാരെ ഇവര്‍ തന്നെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്നും പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications