തോമസിന് കെപിസിസിയുടെ മുന്നറിയിപ്പ്

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന സംസ്ഥാന നിലപാടിനെ പിന്തുണയ്ക്ക്‌മെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കെപിസിസിയുടെ നിലപാടാണ് തനിക്കെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിയ്ക്കും.
നേരത്തെ കെവി തോമസ് നടത്തിയ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസ്താവന രൂക്ഷമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് പ്രധാനമന്ത്രിയെ കാണുന്നത്.
മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തോമസിനെതിരെ പരസ്യമായി രംഗത്തുവന്നു. പ്രസ്താവന തിരുത്തണമെന്ന് കെപിസിസി നേതൃത്വം പരസ്യമായി തന്നെ തോമസിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികളില്‍ മന്ത്രിയെ പങ്കെടുപ്പിയ്ക്കില്ലെന്നും കെപിസിസി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications