മുരളിയുടെ മടങ്ങിവരവ്: മൊയ്‍ലി കരുണാകരനെ കണ്ടു
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ വീരപ്പമൊയ്‌ലി കെ. കരുണാകരനുമായി ചര്‍ച്ച നടത്തി.
ഞായറാഴ്ച തിരുവനന്തപുരത്തെ കരുണാകരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കെ. മുരളീധരന്റെ പുനഃപ്രവേശവും മറ്റ് സംഘടനാ വിഷയങ്ങളും ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്.
മുരളീധരന്റെ മടങ്ങിവരവില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മുരളിയുടെ തിരിച്ചുവരവിന് അനുകൂലമാണെന്ന സൂചനകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീരപ്പമൊയ്‌ലിയുടെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം ലഭിച്ചത്.












Click it and Unblock the Notifications