ഫേസ്‍ബുക് കൂട്ടുകാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി

കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടിയെ 39 കാരനായ യുവാവ് ഫേസ്‍ബുക്കില്‍ വച്ചാണ് പരിചയപ്പെട്ടത്. സൌഹൃദം ദൃഢമായപ്പോള്‍ ഡേറ്റിംഗിനെ കുറിച്ച് സംസാരിക്കുന്നതിനായി സ്‌കൂള്‍ ഗേറ്റില്‍ വച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു.
സ്‌കൂള്‍ ഗേറ്റില്‍ വച്ച് കണ്ടുമുട്ടിയ വിദ്യാര്‍ത്ഥിനിയെ യുവാവ് തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടി തന്റെ കൂടെ സുഖമായി കഴിയുകയാണെന്നും തിരികെ വീട്ടിലേക്ക് വരികയില്ലെന്നും അവളുടെ അമ്മയ്ക്ക് സന്ദേശം അയച്ചു.
ഇതെതുടര്‍ന്ന്, മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ സ്വകാര്യ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഫേസ്‍ബുക് അക്കൗണ്ടിനെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.
ഫേസ്‍ബുക്കില്‍ പെണ്‍കുട്ടി സ്ഥിരമായി സന്ദര്‍ശിക്കാറുള്ള 39 കാരനെ കുറിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. യൂവാവിന്റെ താമസസ്ഥലം കണ്ടെത്തിയ പൊലീസ് നവംബര്‍ 13ന് ശനിയാഴ്ച കുട്ടിയെ മോചിപ്പിക്കുകകയായിരുന്നു












Click it and Unblock the Notifications