ഫേസ്ബുക്കും ഇമെയില്‍ ആരംഭിയ്ക്കുന്നു

ഫേസ്ബുക്കിന്റെ ഈ നൂതന ആശയം ലോകമെമ്പാടുമുള്ള 50 കോടി ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ഏറെ ഗുണകരമാവുക. തിങ്കളാഴ്ച മുതലാണ് ഫേസ്ബുക്ക് ഇമെയില്‍ സംവിധാനം തുടങ്ങുന്നത്. @ഫേസ്ബുക്ക്.കോം എന്ന വിലാസമായിരിക്കും ഇമെയിലില്‍ ലഭിക്കുക.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇമെയില്‍ സംവിധാനം ലോകത്തിനു പരിചയപ്പെടുത്തും. 'പ്രോജക്ട് ടൈറ്റന്‍' എന്ന പേരില്‍ രഹസ്യമായാണ് ഫേസ്ബുക്ക് ഇമെയില്‍ സേവനത്തിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
ഫേസ്ബുക്ക് ഇമെയില്‍ സേവനം ആരംഭിയ്ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നയുടനെ യാഹൂ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് കമ്പനികള്‍ തങ്ങളുടെ ഇമെയില്‍ സംവിധാനം പരിഷ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
ഫേസ്ബുക്ക് കൂട്ടായ്മയിലെ അമ്പത് കോടി അംഗങ്ങളും ഫേസ്ബുക്ക് ഇമെയിലിലേക്ക് തിരിയുകയാണെങ്കില്‍ 36.1 കോടിയുള്ള വിന്‍ഡോസ് ലൈവ് ഹോട്ട്‌മെയിലും, 27.3 കോടി അംഗങ്ങളുള്ള യാഹൂ മെയിലും 19.3 കോടിയുള്ള ജിമെയിലും മത്സരത്തില്‍ ഏറെപിന്നിലാവും. സൈബര്‍ ലോകം ഫേസ്ബുക്ക് ഇമെയിലിനെ ജിമെയില്‍ കില്ലര്‍ എന്ന് വിശേഷിപ്പിയ്ക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.












Click it and Unblock the Notifications