കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ വെബ്‌സൈറ്റ് മരിയ്ക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Vint Serf
ലണ്ടന്‍: 2012-‍ാടെ ബ്രിട്ടനില്‍ ഡൊമേനുകള്‍ കിട്ടാതെ വരുമെന്ന് ഗിള്‍ വൈസ് പ്രസിഡന്റും ആധുനിക ഇന്റര്‍നെറ്റിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ വിന്റ് സെര്‍ഫ് പറയുന്നു. പുതിയ സാങ്കേതിക വിദ്യ സ്വീകരിയ്ക്കാത്തതാണ് ഇതിന് കാരണമാവുന്നത്.

ഇപ്പോഴുള്ള സൈറ്റുകല്‍ നിലനില്‍ക്കുമെങ്കിലും അവയ്ക്ക് പുതിയ സാങ്കേതിക വിദ്യ സ്വീകരിയ്ക്കുന്ന സൈറ്റുകളുമായി സംവദിയ്ക്കാനാവാത്ത അവസ്ഥ ഉണ്ടാക്കും. ഇത് ബ്രിട്ടനിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെ തന്നെ ബാധിച്ചേയ്ക്കാം.

മറ്റു രാജ്യങ്ങള്‍ അത്യാധുനിക സംവിധാനമായ ഐപിവി6 എന്ന പ്രോട്ടോക്കോളിലേക്കു മാറിയപ്പോഴും ബ്രിട്ടനില്‍ പഴയ ഐപിവി4 തന്നെയാണു ലഭ്യമാക്കിയിരിക്കുന്നത്.

ഐപിവി 4ല്‍ 430 കോടി ഡൊമേന്‍ പേരുകളാണ് നിലവിലുള്ളത്. എന്നാല്‍ 2012 ആകുമ്പോഴേയ്ക്കും ഇവയെല്ലാം തീരുമെന്നും ഇതോടെ പുതിയ വെബ്സൈറ്റുകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നുമാണ് സെര്‍ഫ് ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ പഴയ പ്രോട്ടോക്കോളിലുള്ള സൈറ്റുകളുമായി പുതിയതിനു ആശയവിനിയമം നടത്താന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് ഐപിവി6 പ്രോട്ടോക്കോളിലേയ്ക്കു മാറുകയാണ് ബ്രിട്ടനു മുമ്പിലുള്ള ഏക മാര്‍ഗമെന്നും സെര്‍ഫ് പറഞ്ഞു.

English summary
Google Vice-President Vint Cerf has said that Britain will run out of internet addresses by 2012.The key to the problem for the UK is how web addresses are assigned in the layer of numbers underneath the .com level. The bulk of the internet is currently based on a protocol known as IPv4. A new version caked IPv6, designed to combat the shortage of addresses has already been established.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X