വിപണി വീണ്ടും കൂപ്പുകുത്തി
മുംബൈ: ചൈന, ഷാങ്ഹായ് വിപണികള്‍ കുത്തനെ ഇടിഞ്ഞത് ഇന്ത്യന്‍ വിപണിയേയും നവബര്‍ 16 ചൊവ്വാഴ്ച പിടിച്ച് കുലുക്കി. രണ്ട് ശതമാനത്തിലേറെയാണ് ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച ഇടിഞ്ഞത്.
സെന്‍സെക്സ് 19,865.14 (-444.55)
നിഫ്ടി 5,988.70 (-132.90)
നവംബര്‍ 12 വെള്ളിയാഴ്ച 432.20 പോയന്റാണ് സെന്‍സെക്സ് ഇടിഞ്ഞത്. തിങ്കളാഴ്ച ചെറിയ കയറ്റമുണ്ടായെങ്കിലും അതിനെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ചൊവ്വാഴ്ചത്തെ ഇടിവ്. ചൈനയില്‍ വായ്പാ നിരക്കുകള്‍ കൂട്ടിയതാണ് ചൈനീസ് വിപണിയിലെ ഇടിവിന് കാരണമായത്. ഷാങ്ഹായ് വിപണി നാല് ശതമാനത്തോളമാണ് താണത്. ചൈനീസ് വിപണി ഒന്നര ശതമാനത്തോളവും. വായ്പാ നിരക്കുകള്‍ കൂട്ടുന്നത് വിപണിയിലേയ്ക്ക് ഒഴുകുന്ന പണത്തിന് കുറവുണ്ടാക്കും. അതാണ് വിപണിയില്‍ ആശങ്ക പടര്‍ത്തിയത്. ഈ ആശങ്ക കാരണം ഇടപാടു നടത്തുന്ന വലിയൊരു ശതമാനം പേര്‍ ലാഭം ബുക്കുചെയ്യാന്‍ ശ്രമിച്ചത് വിപണിയില്‍ വില്പനക്കാരുടെ എണ്ണം കൂട്ടി. തുടര്‍ന്ന് വിപണി കൂപ്പുകുത്തി.
സെന്‍സെക്സിന്റേയും നിഫ്ടിയുടേയും താങ്ങ് തലങ്ങള്‍ക്ക് താഴെയാണ് വിപണി ക്ലോസ് ചെയ്തതെന്നത് ആശങ്കയ്ക്ക് കാരണമാവുന്ന വിഷയമാണ്. നിഫ്ടി 6000 നും സെന്‍സെക്സ് 20000 നും താഴെയായിരുന്നു ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞ 13 വിപണി ദിവസങ്ങളിലും ഈ നിലയ്ക്ക് താഴെ വിപണി വന്നിരുന്നില്ല.
വിപണിയിലെ ഈ മാന്ദ്യാവസ്ഥ അടുത്ത രണ്ട് മൂന്ന് ആഴ്ച തുടരുമെന്നാണ് കരുതുന്നത്. എന്നാല്‍ വിപണിയുടെ അടിസ്ഥാന അടിത്തറയ്ക്ക് പ്രശ്നമൊന്നും തന്നെയില്ലെന്നാണ് വിപണി വിദഗ്ദരുടെ അഭിപ്രായം.












Click it and Unblock the Notifications