രാജ: പ്രധാനമന്ത്രിയുടെ ഓഫീസിന് കോടതിയുടെ വിമര്‍ശനം

ഇതുസംബന്ധിച്ച് നടപടിയെടുക്കാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി പ്രധാനമന്ത്രിയുടെ ഓഫീസിന് നിര്‍ദേശം നല്‍കി. ഇപ്പോള്‍ മന്ത്രിയല്ലാത്തതിനാല്‍ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കാല അനുമതി വേണ്‌ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അഴിമതി നടന്നതായി ആരോപണമുയര്‍ന്നിട്ടും രണ്ട് വര്‍ഷത്തോളം രാജയെ സംരക്ഷിച്ചു നിര്‍ത്തിയ യുപിഎ നേതൃത്വത്തിനേറ്റ വലിയ തിരിച്ചടിയാണിത്. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന കോടതി നിരീക്ഷണം ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാരിന് കൂടുതല്‍ തലവേദനയാവുമെന്ന കാര്യമുറപ്പാണ്.
നേരത്തെ 2ജി അഴിമതി അന്വേഷണം വൈകിപ്പിച്ച സിബിഐയുടെ നടപടിയേയും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. രാജ ഇപ്പോഴും മന്ത്രിസ്ഥാനത്ത് തുടരുന്നതിലും കോടതി അന്ന് അദ്ഭുതം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications