കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധനിരോധനമുള്ളേടത്ത് പശുബലി വേണ്ട

  • By Lakshmi
Google Oneindia Malayalam News

മുസാഫര്‍നഗര്‍: ഗോവധ നിരോധനമുള്ള സ്ഥലങ്ങളില്‍, ബലിപെരുനാളിന്റെ ഭാഗമായി പശുബലി ഒഴിവാക്കണമെന്നു പ്രമുഖ ഇസ്ലാമിക മതപഠന കേന്ദ്രമായ ദാറുല്‍ഉലൂം ദയൂബന്ത് നിര്‍ദേശിച്ചു.

ഹിന്ദു സമുദായാംഗങ്ങളുടെ മതവികാരം മാനിച്ചാണു ദാറുല്‍ഉലൂം ഡപ്യൂട്ടി വൈസ് ചാന്‍സലര്‍ മൌലാന അബ്ദുല്‍ ഖാലിഖിന്റെ നിര്‍ദേശം.

പശു ഒഴികെ മറ്റു മൃഗങ്ങളെ ബലി നടത്താം. നിരോധനമുള്ള സ്ഥലങ്ങളില്‍ പശുബലി നടത്തിയില്ലെന്നുവച്ച് ഈദ് ചടങ്ങുകള്‍ക്ക് ദോഷമൊന്നും ഉണ്ടാകില്ല. നിയമങ്ങള്‍ പാലിക്കപ്പെടണം, അത് ലംഘിക്കാനുള്ളതല്ല- അദ്ദേഹം പറഞ്ഞു.

നവംബര്‍ 17ന് ബുധനാഴ്ചയാണ് മുസ്ലീം മതവിശ്വാസികള്‍ ബക്രീദ് ആഘോഷിക്കുന്നത്.

English summary
Leading Islamic seminary Dar-ul-Uloom Deoband on Monday asked Muslims not to slaughter cows on occasion of Id-ul-Adha(Bakrid) to respect sentiments of Hindus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X