ടെലികോം അഴിമതി:സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍

മുന്‍ ടെലികോം മന്ത്രി എ രാജയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റിയെ നോക്കുകുത്തിയാക്കിയാണ് സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രാജ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
സംയുക്ത പാര്‍മെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളും ചൊവ്വാഴ്ചയും സ്തംഭിപ്പിച്ചിരുന്നു. ഇതിനിടെയാണ് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് ലോക്‌സഭയില്‍ വെച്ചത്.
പ്രതിപക്ഷം എതിര്‍പ്പു തുടരുന്ന സാഹചര്യത്തില്‍ സര്‍വവകക്ഷിയോഗം വിളിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. സ്‌പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തിങ്കളാഴ്ച തള്ളിയിരുന്നു. അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സര്‍ക്കാര്‍ സ്വീകരിച്ചില്ല.












Click it and Unblock the Notifications