കല്‍മാഡിയുടെ കൂട്ടാളികള്‍ അറസ്റ്റില്‍
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ ഉറ്റ അനുയായികള്‍ അറസ്റ്റില്‍.
സംഘാടക സമിതി മുന്‍ ജോയിന്റ് ഡയറക്റ്റര്‍ ജനറല്‍ ടി.എസ്. ദര്‍ബാറിയും ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സഞ്ജയ് മൊഹീന്ദ്രും ആണ് അറസ്റ്റിലായത്. ഗെയിംസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന അഴിമതിക്കേസുകളില്‍ ആദ്യ അറസ്റ്റാണിത്.
ലണ്ടനില്‍ നടന്ന ക്വീന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട കരാറുകളിലെ ക്രമക്കേടിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരേ നടപടി. ബ്രിട്ടീഷ് കമ്പനി എഎം കാര്‍ ആന്‍ഡ് വാന്‍ ഹയര്‍ ലിമിറ്റഡിന്, നടപടിക്രമങ്ങള്‍ ലംഘിച്ചു കൂടിയ തുകയ്ക്കു കരാര്‍ നല്‍കിയതായി നേരത്തേ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയാണ് എഎം കാര്‍. ഇവര്‍ക്കു കരാര്‍ നല്‍കുന്നതിനുവേണ്ടി ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ഇമെയില്‍ തയാറാക്കിയെന്നും നേരത്തെ തെളിഞ്ഞിരുന്നു.












Click it and Unblock the Notifications