വോഡാഫോണ്‍ 2500 കോടി കെട്ടിവെയ്ക്കണം
ദില്ലി: ഹച്ചിസണ്‍സ് ഓഹരികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി വകുപ്പെടുത്ത കേസില്‍ 2500 കോടി രൂപയും 8500 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും കെട്ടിവെയ്ക്കാന്‍ സുപ്രീം കോടതി വോഡാഫോണ്‍ കമ്പനിയോട് ആവശ്യപ്പെട്ടു.
2500 കോടി ബുധനാഴ്ചയ്ക്കകവും ബാങ്ക് ഗ്യാരണ്ടി എട്ടാഴ്ചയ്ക്കുള്ളിലും കെട്ടിവെയ്ക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.
കേസിലെ വിധി വോഡാഫോണിന് അനുകൂലമാണെങ്കില്‍ നിക്ഷേപം പലിശസഹിതം തിരിച്ചു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയ, ജസ്റ്റിസുമാരായ സ്വതന്ത്രര്‍ കുമാര്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications