ദില്ലിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് 64 മരണം

ഒട്ടേറെ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതരയ്ക്കാണ് അപകടമുണ്ടായത്. പാര്‍പ്പിട സമുച്ചയമാണ് തകര്‍ന്നത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നും ഇതുവരെ 40പേരെ രക്ഷിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. യമുനാനദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെള്ളം കെട്ടിനിന്നതാണ് അപകടകാരണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി കിരണ്‍ വാലിയ പറഞ്ഞു.
യമുനാനദിയിലെ ജലനിരപ്പ് കൂടിയപ്പോള്‍ കെട്ടിടത്തിന്റെ അടിത്തറയ്ക്കുണ്ടായ കേടുപാടുകളാണ് അപകടത്തിന് കാരണമെന്ന് സമീപവാസികളും ചൂണ്ടിക്കാട്ടുന്നു. നദീതീരത്തെ ദുര്‍ബല പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.
തൊഴിലാളികള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. 40 മുറികളാണ് ഇവിടെയുള്ളത്. 125ഓളം പേര്‍ ഇവിടെ താമസിക്കുന്നതില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. വളരെ ഇടുങ്ങിയ സ്ഥലത്താണ് കെട്ടിടം. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കെട്ടിടത്തിനടുത്തേയ്ക്ക്് ജെസിബിയും ആംബുലന്‍സും എത്തിക്കാന്‍ കഴിഞ്ഞില്ല. നിയമവിരുദ്ധമായാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമസ്ഥനെ പിടികിട്ടിയിട്ടില്ല.
ദില്ലിയില്‍ സമീപകാലത്തൊന്നും ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഷീലാദീക്ഷിത് ചൂണ്ടിക്കാട്ടി.സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications