രാജയുടെ രാജി ആഘോഷിച്ച മുന്‍മന്ത്രി അറസ്റ്റില്‍
ദിണ്ടിഗല്‍: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ കേന്ദ്ര ടെലികോം മന്ത്രി എ.രാജ രാജിവച്ചത് ആഘോഷിച്ചവര്‍ അറസ്റ്റില്‍.
എഡിഎംകെ ദിഡിഗല്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ആര്‍ വിശ്വനാഥന്‍ ഉള്‍പ്പെടെ 76 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ഇവര്‍ രാജി ആഘോഷിച്ചത്. ആഘോഷം പൊതുശല്യമായി മാറിയതിനെ തുടര്‍ന്ന് ഇവരോട് പിരിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ ഇതിന് തയാറായില്ല. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.












Click it and Unblock the Notifications