കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വകലാശാലാ ക്യാംപസില്‍ സതീക്ഷേത്രം!!

  • By Lakshmi
Google Oneindia Malayalam News

ഹിസാര്‍: സര്‍വ്വകലാശാല ക്യാംപസില്‍ ഒരു ക്ഷേത്രം, അവിടെ ആരാധന നടത്തുക. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതാണോ ഇതെന്ന് തോന്നും.

ഇക്കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകുമെങ്കിലും ഹരിയാനയിലെ ഹിസാറില്‍ സ്ഥിതി ചെയ്യുന്ന ചൗധരി ചരണ്‍സിങ് ഹരിയാന അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു ക്ഷേത്രമുണ്ട്, സതിയാണിവിടത്തെ പ്രതിഷ്ഠ. സര്‍വ്വകലാശാലാ അധികൃതരില്‍ നിന്നും നേരത്തേ തന്നെ അനുമതി നേടിയ ഈ ക്ഷേത്രാവകാശികള്‍ ഇവിടെ ആരാധന നടത്തുന്നുമുണ്ട്.

സര്‍വ്വകലാശാലയ്ക്കുള്ളില്‍ ഒര ക്ഷേത്രം അതും ഭര്‍ത്താവിന്റെ മരണശേഷം ഭാര്യ ഭര്‍ത്താവിന്റെ ചിതയില്‍ച്ചാടി മരിക്കുന്ന ദുരാചാരത്തെ പ്രതിനിധീകരിക്കുന്ന ക്ഷേത്രം എന്ന് പറയുമ്പോള്‍ത്തന്നെ അതില്‍ അല്‍പം അപാകതയില്ലാതില്ല.

പക്ഷേ ഇവിടെ സര്‍വ്വകലാശാലാ ക്യാംപസ് പണിയുന്നതിന് മുമ്പേതന്നെ ക്ഷേത്രം നിലവിലുണ്ടായിരുന്നു. സര്‍വ്വകലാശാല പ്രവര്‍ത്തനമാരംഭിച്ചശേഷം അവിടെ ആരാധന നടത്താന്‍ അധികൃതര്‍ അതിന്റെ അവകാശികള്‍ക്ക് അനുവാദം നല്‍കുകയായിരുന്നു.

വിവരാവകാശ നിയമപ്രകാരം ഹരിയാന സൂചനാ അധികാര്‍ മഞ്ജിന്റെ സംസ്ഥാന കണ്‍വീനര്‍ സുഭാഷിനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.

സര്‍വ്വകലാശാലയ്ക്ക് സ്ഥലമെടുക്കുമ്പോള്‍ത്തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നും 300 ചതുരശ്രഅടി സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിസാറില്‍ത്തന്നെയുള്ള ഒരു കുടുംബത്തിന്റെ പാരമ്പര്യക്ഷേത്രമാണത്രേ ഇത്.

സര്‍വ്വകലാശാല പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ് ആരാധനയ്ക്ക് അനുമതി നല്‍കിയപ്പോള്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ടുവച്ചിരുന്നുവത്രേ. ക്ഷേത്രത്തിന് സമീപത്തായി പുതിയ നിര്‍മ്മാണങ്ങള്‍ പാടില്ല, ക്ഷേത്രത്തില്‍ ആരാധന നടത്താനല്ലാതെ അതിന് ഉടമസ്ഥാവകാശം നല്‍കില്ല, ഈ ഭൂമിയില്‍ കയ്യേറ്റം പാടില്ല എന്നിവയായിരുന്നു നിബന്ധനകള്‍.

2004ല്‍ ഈ കുടുംബം വീണ്ടും സര്‍വ്വകലാശാലാ വൈസ് ചാനസലറെ സമീപിക്കുകയും ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി തേടുകയും ചെയ്തു. എന്നാല്‍ വിസി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സ്ഥിരമായി ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തുന്നുണ്ട്. കുടുംബത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികളുടെയെല്ലാം മുണ്ഡന കര്‍മ്മങ്ങള്‍നടത്തുന്നതും ഈ ക്ഷേത്രത്തിലാണ്.

English summary
A sati temple on Chaudhary Charan Singh Haryana Agriculture University ( CCSHAU) campus at Hisar in Haryana. People actually go there to worship after being granted permission by authorities. I n a reply under the RTI Act to Subhash, state convener of Haryana Soochna Adhikar Manch, the varsity authorities said the temple complex, spread over approximately 300 square yards, existed prior to the transfer of land to the university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X