Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ തലാക്കും നിയമപരം: ഫത്‌വ

ദിയോബന്ദ്: ഫോണിലൂടെയുള്ള തലാഖ് ചൊല്ലല്‍ നിയമാനുസൃതമായ വിവാഹമോചനമായി പരിഗണിയ്ക്കാമെന്ന് ഫത്‌വ. ഉത്തര്‍പ്രദേശിലെ ദിയോബന്ദിലുള്ള സുന്നി ഇസ്‌ളാമിക് സെമിനാരിയാണ് പുതിയ ഫത്‌വ പുറപ്പെടുവെച്ചിരിക്കുന്നത്.

ഒരു ഇസ്ലാം മത വിശ്വാസി തന്റെ ഭാര്യയോട് മൊബൈലിലൂടെ മൂന്നു തവണ തലാക്ക് ചൊല്ലിയാലും വിവാഹബന്ധം വേര്‍പെടുക തന്നെ ചെയ്യും. നെറ്റ്‌വര്‍ക്കിന്റേയൊ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുടേയൊ പേരില്‍ ഭാര്യ കേള്‍ക്കാതിരുന്നാല്‍ കൂടിയും തലാക്ക് ചൊല്ലിയതിന് പ്രാബല്യമുണ്ടാവുമെന്നും ഫത്‌വയില്‍ പറയുന്നു.

നേരത്തെ തമാശ രൂപത്തില്‍ തലാക്ക് ചൊല്ലിയാലും അത് നിലനില്‍ക്കുമെന്നും വിവാഹബന്ധം വേര്‍പെടുമെന്നും കഴിഞ്ഞ ഒക്‌ടോബറില്‍ ദാറുല്‍-ഇഫ്ത ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴി ഭാര്യയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന യുവാവ് തമാശ രൂപത്തില്‍ തലാക്ക് ചൊല്ലിയ സംഭവത്തിലായിരുന്നു ഈ ഫത്‌വ പുറപ്പെടുവിച്ചിരുന്നത്.

മൊബൈലില്‍ സംസാരിയ്ക്കുന്നതിനിടെ ഭാര്യയോട് അപ്പോള്‍ തോനിയ ദേഷ്യത്തില്‍ മൂന്നു തവണ തലാക്ക് ചൊല്ലിയ ഒരു യുവാവിന്റെ ചോദ്യത്തിനു മറുപടിയായാണ് ദാറുല്‍-ഇഫ്ത ഫത്‌വ പുറപ്പെടുവിച്ചത്.

ഭാര്യയോട് മൂന്നു തവണ തലാക്ക് ചൊല്ലിയാല്‍ ഇസ്ലാം നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെട്ടു എന്നാണര്‍ത്ഥമെന്ന് യുവാവിന് നല്‍കിയ മറുപടിയില്‍ പറയുന്നു. ആ തലാക്ക് ഭാര്യയോ, മറ്റേതെങ്കിലും സാക്ഷിയോ കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇസ്ലാം നിയമപ്രകാരം വിവാഹബന്ധം വേര്‍പെട്ടാല്‍ ആ യുവതി പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ച് മൂന്നുമാസത്തിനു ശേഷം ആ ബന്ധം വേര്‍പെടുത്തിയാല്‍ മാത്രമേ ആദ്യത്തെ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കാന്‍ സാധിയ്ക്കുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+