മുന്നണിയില്‍ അവസരവാദികള്‍ വേണ്ട: ബര്‍ദന്‍

വര്‍ഗീയ പശ്ചാത്തലമുള്ള ചില കക്ഷികള്‍ സിപിഎമ്മിന്റെ പിന്തുണയോടെ മുന്നണിയില്‍ അംഗമാകാന്‍ ശ്രമം നടത്തുന്നതിനെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബര്‍ദന്റെ പ്രതികരണം.
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായതു വന്‍ തിരിച്ചടിയല്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടു പോകും. സിപിഐയിലെ താഴെത്തട്ടിലെ സംഘനാ പ്രശ്‌നങ്ങള്‍ പരിഹരിക്കും. നേതൃതലത്തില്‍ ഇനി പുതിയ മാറ്റങ്ങളൊന്നുമില്ല- അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും കേരളത്തില്‍ ഏതാണ്ടു പകുതിയോളം വരുന്ന മത ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ബര്‍ദ്ദന്‍ പറഞ്ഞു.












Click it and Unblock the Notifications