കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരത്ത് ഇറക്കി
തിരുവനന്തപുരം: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട എയര്‍ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കി.
രാവിലെ ആറുമണിക്ക് കൊച്ചിയില്‍ ഇറങ്ങേണ്ടതായിരുന്നു. വിമാനം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നേരെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടുകയായിരുന്നു. 6.55ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു.
എന്നാല്‍, മൂന്നുമണിക്കൂറോളം വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിവന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. അവരെ പുറത്തിറക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പത്തുമണി കഴിഞ്ഞാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്.












Click it and Unblock the Notifications