അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കടുത്തുരുത്തി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ അറുപത്തിയഞ്ചുകാരന്‍ പൊലീസ് പിടിയിലായി. ഞീഴൂര്‍ വാക്കാട് കാപ്പില്‍ ജോസഫ് ഏബ്രഹാം ആണ് പിടിയിലായത്. ഇയാള്‍ ഒളിവിലായിരുന്നു.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രതി സിപിഎം പ്രാദേശിക നേതാവും ഞീഴൂര്‍ പഞ്ചായത്ത് മുന്‍ മെംബറുമാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്നാണ് ഇയാള്‍ക്കെതിരേ കഴിഞ്ഞ ദിവസം കടുത്തുരുത്തി പോലീസ് കേസെടുത്തത്.
വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയിരുന്നത്. മിഠായിയും മധുരപലഹാരങ്ങളും നല്‍കാമെന്ന് പറഞ്ഞായിരുന്നു പ്രതി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയിരുന്നത്.
രണ്ടുമാസത്തിലേറെയായി ഇയാള്‍ പത്തരവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നെങ്കിലും നവംബര്‍ ആറിന് ആണ് സംഭവം പുറത്തറിയുന്നത്. അന്നേദിവസം പ്രതിയുടെ വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ കീറിയ നിലയില്‍ കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്ന പെണ്‍കുട്ടിയെ കണ്ട മാതാവ് കാര്യം ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.
പീഡനവിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ മടിച്ച മാതാപിതാക്കള്‍ ബന്ധുക്കളുമായി ആലോചിച്ച ശേഷം വെള്ളിയാഴ്ചയാണ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മുമ്പും മറ്റു പല പെണ്‍കുട്ടികളേയും ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications