യുവാവ് മുന്‍കാമുകിയുടെ നാവും ചുണ്ടും അരിഞ്ഞു
മെല്‍ബണ്‍: പിണങ്ങിപ്പിരിഞ്ഞ പങ്കാളിയുടെ നാവും ചുണ്ടും അരിഞ്ഞു. ആസ്ത്രേലിയക്കാരനായ യുവാവാണ് തന്നെ പിരിഞ്ഞുപോയ പങ്കാളിയെ തിരഞ്ഞെചെന്ന് അവരുടെ നാവും ചുണ്ടും അരിഞ്ഞത്. ഇരുപതുകാരിയായ കാതറിന് കാമറൂണിനെയാണ് മുന്‍ കാമുകന് തസ്ലീം സാഹിര്‍ എന്ന 21കാരന് ക്രൂരമായി ശിക്ഷിച്ചത്.
താഹിറുമായി പിണങ്ങിപ്പിരിഞ്ഞ് ആറ് മാസങ്ങള്‍ക്ക് മുമ്പാണ് കാതറിന് ഗോള്ഡ്കോസ്റ്റില് എത്തിയത്. ഇവിടെയെത്തിയ കാതറിന് ഒരു പുതിയ ജീവിതം തുടങ്ങുന്നതിനായി പേര് മാറ്റുകയായിരുന്നു. എന്നാല്‍, പഴയ പങ്കാളി തിരഞ്ഞെത്തിയതോടെ സംഭവമെല്ലാം തകിടംമറിഞ്ഞു.
പിണക്കം പറഞ്ഞുതീര്‍ക്കാനെന്ന ഭാവത്തിലെത്തിയ താഹിര്‍ കാതറീന്റെ മുഖത്ത് ഒഴിഞ്ഞ റം കുപ്പി ഉപയോഗിച്ച് പലതവണ അടിച്ചു എന്നും പിന്നീട് കഴുത്തില്‍ കത്തി ചേര്‍ത്ത് കിടപ്പുമുറിയിലേക്ക് എത്തിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.
കാതറീന് ബോധംകെട്ട് വീണ ശേഷമാണ് അവരുടെ നാവും ചുണ്ടും അരിഞ്ഞതെന്നും പൊലീസ് കരുതുന്നു. വായുടെ വലത് ഭാഗം 4 സെന്റീമീറ്ററും ഇടത് ഭാഗത്ത് 2 സെന്റീമീറ്ററും വീതിയിലാണ് ചെത്തിയെടുത്തത്.
കാതറീന്റെ താമസസ്ഥലത്തു നിന്ന് അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടതും അവരുടെ സ്വീകരണ മുറിയില്‍ രക്തം പുരണ്ട മദ്യക്കുപ്പി കണ്ടതും കാരണം അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയാണ് കാതറീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നവംബര്‍ 13ന് ശനിയാഴ്ച വെളുപ്പിനാണ് സംഭവം നടന്നത്. അറസ്റ്റുചെയ്ത താഹിറിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications