22കാരന്‍ അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ 22- കാരനായ മകന്‍ അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. മാനഭംഗശ്രമത്തിനിടെ 53- കാരിയായ അമ്മയ്ക്ക് പരിക്കേറ്റു.
മകന്റെ കൈയിലെ നഖം കൊണ്ട് അമ്മയുടെ കണ്ണിനാണ് പരിക്കേറ്റിരിക്കുന്നത്. പരുക്കേറ്റ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവ ശേഷം നഗ്നനായ ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഓട്ടത്തിനിടെ ഇയാള്‍ ഓടിക്കൊണ്ടിരിക്കുന്ന കാറുകള്‍ക്ക് മുന്നിലേയ്ക്ക് എടുത്തുചാടി ഗതാഗത തടസ്സവും സൃഷ്ടിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നഴ്‌സായ അമ്മയ്ക്കും കൗമാരക്കാരിയായ സഹോദരിയ്ക്കുമൊപ്പമാണ് ബെര്‍ക്‌ഷെയറിലെ വീട്ടില്‍ യുവാവ് താമസിക്കുന്നത്.












Click it and Unblock the Notifications