കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍

  • By Lakshmi
Google Oneindia Malayalam News

Mecca masjid
ബാംഗ്ലൂര്‍: സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലിപെരുന്നാള്‍. സര്‍വശക്തന്റെ ആജ്ഞയ്ക്കു മുമ്പില്‍ പുത്രനെ ബലിനല്‍കാന്‍ പ്രവാചകന്‍ ഇബ്രാഹീം തയ്യാറായതിന്റെ ഓര്‍മയാണ് ബലിപെരുന്നാളില്‍ പുതുക്കുന്നത്.

അല്ലാഹുവിന്റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്.

ഇസ്‌ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. 'ഇവ്ദ്' എന്ന വാക്കില്‍ നിന്നാണ് 'ഈദ്' ഉണ്ടായത് .ഈ വാക്കിനര്‍ത്ഥം 'ആഘോഷം , ആനന്ദം' എന്നൊക്കെയാണ്.

ഈദിന്റെ മറ്റൊരു പേരാണ് ഈദ്ഉല്‍സുഹ , 'സുഹ' എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ ആത്യന്തിക സന്ദേശം.

കോഴിക്കോട് അടക്കം വിവിധ നഗരങ്ങളില്‍ വിവിധ മുസ്ലിം സംഘടനകള്‍ കൂട്ടായ ഈദ്ഗാഹുകള്‍ക്കു നേതൃത്വം നല്‍കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബലിപെരുന്നാളിനുണ്ട്.

മഹല്ല് അടിസ്ഥാനത്തില്‍ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ബലിപെരുന്നാള്‍ നമസ്‌കാരത്തിനു പ്രശസ്ത പണ്ഡിതരും വിവിധ മുസ്ലിം സംഘടനാനേതാക്കളും നേതൃത്വം നല്‍കുന്നു.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഏവര്‍ക്കും ഹൃദ്യമായ ബക്രീദ് ആശംസകള്‍ നേര്‍ന്നു. നാലായിരം വര്‍ഷത്തിലധികമായി മാനവസമൂഹത്തിനു സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉന്നത മാതൃകകള്‍ നല്‍കിവരുന്ന ബലിപെരുന്നാള്‍ സുദിനത്തില്‍ പാരസ്പര്യത്തിനു ശക്തിപകരാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പെരുന്നാള്‍സന്ദേശത്തില്‍ പറഞ്ഞു.

English summary
Eid al-Zuha(Bakrid) is celebrated annually on the 10th day of the 12th and the last Islamic month of Dhu al-Hijjah of the lunar Islamic calendar.According to Islamic belief, to test Prophet Ibrahim, Allah commanded him to sacrifice his son Ismail. He agreed to do it but found his paternal feelings hard to suppress. So he blindfolded himself before putting Ismail on the altar at the mount of Mina near Mecca.
 
 Read more: Bakrid to be celebrated today - The Times of India http://timesofindia.indiatimes.com/city/kanpur/Bakrid-to-be-celebrated-today/articleshow/6936870.cms#ixzz15VZKvIRi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X