കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലാറ്റ് വിവാദം: ചവാനെ സിബിഐ ചോദ്യം ചെയ്യും

  • By Lakshmi
Google Oneindia Malayalam News

Ashok Chavan
മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് വിവാദത്തെ തുടര്‍ന്നു രാജിവച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ സിബിഐ ചോദ്യം ചെയ്യും.

ആദര്‍ശ് സൊസൈറ്റിയിലെ 103 അംഗങ്ങളെയും ചോദ്യം ചെയ്യുമെന്നാണു വിവരം. ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ ഇവര്‍ അടച്ച നികുതി സംബന്ധിച്ചു പരിശോധിക്കും.

മുഖ്യമന്ത്രിയായിരിക്കെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫ്‌ളാറ്റ് വാങ്ങാന്‍ ചവാന്‍ നിയമം വിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നാണു പ്രധാനമായും അന്വേഷിക്കുക. ഡിസംബറിലായിരിക്കും ചവാനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന.

കാര്‍ഗില്‍ യുദ്ധത്തിലെ പോരാളികള്‍ക്കും വീരചരമമടഞ്ഞവരുടെ ബന്ധുക്കള്‍ക്കുമെന്ന പേരില്‍ 'ആദര്‍ശ് ഹൌസിങ് സൊസൈറ്റി കെട്ടിപ്പൊക്കിയ സമുച്ചയത്തില്‍ ഭാര്യാമാതാവിനും മറ്റു രണ്ടു ബന്ധുക്കള്‍ക്കും ഫ്ലാറ്റ് ലഭിച്ചതാണ് അശോക് ചവാനെ കുടുക്കിയത്.

വിവാദത്തെ തുടര്‍ന്ന് ഭാര്യാമാതാവിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഫ്ലാറ്റുകള്‍ ചവാന്‍ ഉപേക്ഷിച്ചിരുന്നു. കുറഞ്ഞവിലയ്ക്കു ഫ്‌ളാറ്റ് വാങ്ങിയവരാരും തന്റെ അടുത്ത ബന്ധുക്കളല്ലെന്നും അടുത്ത കാലത്തു മരിച്ചുപോയ ഭാര്യാ മാതാവ് തന്റെ കുടുംബാംഗമല്ലെന്നും ചവാന്‍ സ്ഥാപിച്ചിരുന്നു.

English summary
The CBI is likely to question former Maharashtra Chief Minister Ashok Rao Chavan in connection with the Adarsh Housing Society scam. CBI will also question all the 103 members of the Mumbai housing society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X