തകര്‍ന്ന കെട്ടിടത്തിനിടയില്‍ തിരച്ചില്‍ തുടരുന്നു
ദി

ഇതിനിടെ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ മരിച്ചതോടെ മരണസംഖ്യ 67 ആയി. ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഈ കെട്ടിടത്തിലെ താമസക്കാരില്‍ ഏറെയും. മലയാളികള്‍ ആരും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം
സ്ഥിരം താമസക്കാരോടൊപ്പം പല ബന്ധുക്കളും താമസിച്ചിരുന്നതിനാല്‍ കെട്ടിടത്തില്‍ മൊത്തം എത്രപേരുണ്ടായിരുന്നുവെന്ന കൃത്യം കണക്ക് ലഭ്യമല്ല. അറസ്റ്റിലായ കെട്ടിടത്തിന്റെ ഉടമ അമൃത്പാല്‍ സിങ്ങിനും ഇക്കാര്യം നിശ്ചയമില്ല.
അമൃത്പാല്‍ സിങ്ങിനെതിരെ ബോധപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു. 21 കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. വിവിധ സംഭവങ്ങളിലായി 20 തവണ ഇയാളെ അറസ്റ്റു ചെയ്തിരുന്നു.












Click it and Unblock the Notifications